BJP Caught In Medical College Scam | Oneindia Malayalam

2017-07-21 1

കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരായ മെഡിക്കല്‍ കോളജ് കോഴ ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള ഇടത്-വലത് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച എ സമ്പത്ത് എംപിയെ സ്പീക്കര്‍ ഇടപെട്ട് തടഞ്ഞു. മെഡിക്കല്‍ കോളജ് കോഴ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം നടത്തി. എംബി രാജേഷ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

As the BJP-led second NDA government at the centre is entering its fourth year in office, a fresh allegation of corruption has been levelled against the Kerala unit of the party.